വിശുദ്ധഗ്രാമകന്യകേ

ഹേ......
വിശുദ്ധഗ്രാമകന്യകേ
നീ മുഖം നോക്കി മിനുങ്ങുമീ
കാട്ടുപൊയ്കതൻ
തീരങ്ങളിൽ
വിടർന്നപ്രഭാതകുസുദലങ്ങളിലാവാം
നാട്ടുപ്രണയത്തിൻനേരും വിശുദ്ധിയു
മാദ്യമായി
ചിറകുവിരിച്ചത്.

ഒരുചെറു
കുസൃതിക്കുറുമ്പിൻ
പിണക്കത്തിൻ
ചെറു വളയങ്ങൾ ഞൊറിഞ്ഞകന്നും,
സുഗന്ധിയാം ഇളം കാറ്റിൻ
പ്രണയ മർമ്മരമേറ്റു
പുളകo ഞൊറിഞ്ഞും
എത്ര വേനൽ തീരങ്ങളിൽ
ആർദ്രയായി
വിശുദ്ധയായി
അകം നിറഞ്ഞ് നീ.....
എത്ര നാൾ..
ഇനിയുമവശേഷിക്കും
വിശുദ്ധ ഗ്രാമഹൃദയത്തിൽ
കവരുന്നു ഹാ!
നിനക്കുസ്വപ്നകൂടൊരുക്കിയ
ശിരസ്സുകൾ,
മുറിയുന്നു.
നിന്നെവാരിപ്പുണരും സ്മൃതി വേരുകൾ
നഗരഗർവ്വിൻ കാമ ക്ഷതങ്ങളേറ്റു
പിഞ്ചിലേ തകർന്നു പ്പോവുകയല്ലോ
ഇരയെന്നൊരോമനപ്പേരിനായി