ഭയം

ഭയമുണ്ടേറെ എനിക്കെന്റെമകനെചൊല്ലി,
വളരുകയാണ് അവൻ,
പൂവും കാറ്റുമീ മണ്ണിൻമണവുമല്ല.
മാടി വിളിപ്പതവനെ -
ഇന്റെർനെറ്റിൻ മാസ്മര ലോകം.

വാക്കിനും നോക്കിനും കുത്തിയടച്ചു
ഗൂഗിളും എഫ്ബിയും യൂട്യൂബും,
എണ്ണമറ്റ ആപ്പിൻ അപ്പിലായി-
സർവ്വം മറന്നിരിക്കുന്നു .

കാലമേ ശാസ്ത്രമാണു, ശാസ്ത്രത്തിന്നനന്തകോടിയറിവിൻ-
അക്ഷയപാത്രമാണു വിരലിൽ തുമ്പിൽ.
ആവഴിയും,പെരുവഴികളുമടക്കം ചെയ്ത,
അത്ഭുലോകം.

വിരൽത്തുമ്പിൽ കറങ്ങുന്നു ലോകം.
സ്പർശനമില്ലാതെ
മണമറിയാതെ
മറുമൊഴിതൻആർദ്രവാത്സല്യ വെട്ടങ്ങളറിയാതെ-
പൊയ്മുഖങ്ങളിൽ .

വിളിക്കുന്നൊരുവൾ ,
നഗ്ന സൗന്ദര്യത്തിൽ- വശീകരിക്കുന്നെവ്വനങ്ങൾ.
മരുന്നും മയക്കുമരുന്നും
ഒരു വിളിപ്പുറത്ത് റാഞ്ചുന്നു ,
യുവചേദനകൾ

ലോകം വല്ലാതെ മാറിപ്പോയെൻ-
മനസ്സുഖമെവിടെക്കളഞ്ഞു പോയി
ഭയമുണ്ടേറെ ,
പുറത്തു പതുങ്ങിനിൽക്കുന്നു
കറുപ്പും, കുരുപ്പും,
കൊടിയ വിഷംപേറിയ വെള്ളി നാഗങ്ങൾ
ശകടങ്ങൾ മേയുന്നിട വഴി,
നീളെ അമറുന്നു-
മിഴിയൊന്നു തെറ്റിയാൽ കുരലെടുക്കുന്നു

ലഹരിയൊരു വല്ലാത്ത ലഹരി .
മണത്തിലും ചിരിതൂകി,
മരണമായിപ്പുണരുന്നു വേഗം .
മകളൊരുവൾ ,അച്ഛനും-
കാമാർത്തിയാകുന്നമ്മയെ,
വ്യഭിചരിക്കുന്നൊരു മകനും

കാമക്കഴുകരൊരു പറ്റം.
പിഞ്ചിലേ പങ്കിട്ടു -
പച്ചയ്ക്കു കൊത്തി വിഴുങ്ങുന്നു.
കഷ്ടം.

ഭയമാണെനിക്കേറെ മകനെ.
അകത്തും പുറത്തു-
മൊറ്റയ്ക്കിരുത്തുവാനവനെന്റെ നെഞ്ചിലിരിന്നോട്ടെ ,
വാത്സല്യവേർപ്പിൻസുഗന്ധങ്ങൾ പൂശിടാം
ഹൃദയഘടികാരമിടിപ്പെന്നു നിൽക്കുമോ-
അതുവരെയെങ്കിലും നിൽക്കട്ടെകാലം .
(സൂര്യൻ മാത്തിൽ)

voice version of the song covered by -Suryan mtl