കണ്ണിനും
പ്രകൃതിക്കുമിടയിൽ
കേമറ കണ്ണിന്റെ
ഒറ്റക്ലിക്ക്
എത്ര മനോഹരം -
പ്രകൃതി നീയെത്ര മനോഹരിയാണ്,
കണ്ണിനു കാണാത്ത സൂഷ്മദൃശ്യങ്ങൾതേടി,
ഗോളാന്തരങ്ങൾപിന്നിട്ട-
ശാസ്ത്ര സഞ്ചാരിയല്ലെ നീ
നമിപ്പു ശാസ്ത്രമേ
നീവിരൽതുoബിനേകിയ-
അൽഭുതസ്പർശന-
മെത്രയെത്രജാലകം,
തുറന്നെനിക്കേകി അത്ഭുത കാഴ്ചകൾ
രഹസ്യമായപ്പോഴും
ചിരിക്കായാണ് പ്രകൃതിയും
കുട്ടീനി കണ്ടെത്തിയതെത്ര നിസ്സാരം!
ഞാനൊളിപ്പിച്ചതിലൊരു ,
മൺതരി പോലുമായില്ലല്ലോ
ഇപ്പോഴും നിന്നറിവുകൾ !
voice version of the song covered by -Suryan mtl