വിശപ്പ്

വിശപ്പൊടുക്കുവാനെന്നും
തണൽ വിരിച്ചൊരീ പച്ചയുമാവാം .
ജീവിതംതന്നൊരമ്മതൻ
സ്തന്യം നുകരും പോലെ .
അറുത്തെടുക്കരുതേ ,നാട്ടിൻ -
അവശ്യ വസ്തുക്കളൊരാൾക്കു മാത്രമായി.
പരിമിതമല്ലോ വിഭവങ്ങൾ
ആവശ്യക്കാരേറെയും.
മനുഷ്യനോളം ആർത്തി മറ്റൊന്നിനുമില്ല.
മണ്ണിൽ ഒന്നിനൊന്നവകാശികളുണ്ട് ,
ഒന്നുമേ വേണ്ടാത്തതായി
മണ്ണിൽ വിളയില്ലൊരിക്കലും.

voice version of the song covered by -Suryan mtl